പുളിവെണ്ട (Roselle, Species : Hibiscus Sabdariffa.) അഥവാ പുളിഞ്ചിക്ക എന്നൊക്കെ ഇവിടെ പറയും. നല്ല ഭംഗിയുള്ള ചുവന്ന വിടരാത്ത പൂക്കളാണ് ഇത്തിൻറെ ഫലം. ഒന്നാംതരം പുളിയാണ്... പച്ചയ്‌ക്കോ , അച്ചാറിട്ടോ , കറികളിൽ ചേർത്തോ അകത്താക്കാം..
സുഡാൻ , ചൈന, തായ്‌ലന്‍ഡ്, ഈജിപ്ത്, ജമൈക്ക തുടങ്ങി ഒട്ടനവധി രാജ്യങ്ങളിൽ പുളിവെണ്ട വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നു. സുഡാനിൽ വളരെ വലിയ ഫാമുകൾ പുളിവെണ്ട കൃഷിയ്ക്ക് മാത്രമായുണ്ട്. ജ്യുസ് , സിറപ്പ് , ജാമ് , സോഫ്റ്റ് ഡ്രിങ്ക് തുടങ്ങി പുളിവെണ്ടയിൽ നിന്നുണ്ടാക്കുന്ന വിവിധ ഫുഡ് പ്രോഡക്റ്റുകൾ അവിടങ്ങളിൽ വിപണി ഭരിക്കുന്നു. പുളിവെണ്ടയിൽ നിന്നുണ്ടാക്കുന്ന ചായയാണ് വിപണി മൂല്യമുള്ള മറ്റൊരു താരം.
ചൈനക്കാർ വളരെയേറെ ഔഷധ ഗുണമുള്ള ഒരു ഫലമായാണ് ചെടിവെണ്ടയെ കാണുന്നത്. അവർ
പറയുന്നതിലും കാര്യമുണ്ട്. ഒട്ടനവധി കരൾ രോഗങ്ങൾ , ഹൈപ്പർ ടെൻഷൻ,
കൊളസ്‌ട്രോൾ തുടങ്ങി പല പ്രശ്നങ്ങൾക്കും ഇതിൽ പരിഹാരമുണ്ട് .
പുളിവെണ്ടയിലെ PCA (Protocatechuic acid) എന്ന് അറിയപ്പെടുന്ന ആന്റി ഓക്സിഡന്റിന്റെ വൻ തോതിലുള്ള സാന്നിധ്യമാണ് ഇതിനു കാരണം. ടെസ്റ്റ് ട്യൂബ് ഉപയോഗിച്ചും സ്വാഭാവിക പരിസ്ഥിതിയിലും വിവിധ ജീവികളിൽ രക്താർബുദം (Leukemia) അടക്കമുള്ള രോഗങ്ങൾക്കെതിരെ ശാസ്ത്രീയ പരീക്ഷണം (In vitro & In vivo experiments) നടത്തി വിജയിച്ചിട്ടുള്ള ആന്റി ഓക്സിഡന്റാണ് PCA.
അതുകൊണ്ടു തന്നെ പുളിവെണ്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.
ഏതായാലും വലിയ പരിചരണങ്ങൾ ഇല്ലാതെ നമ്മുടെ കാലാവസ്ഥയിൽ സുഗമമായി വളരുന്ന ഈ ചെടിയിൽ , വ്യാവസായികമായും ആരോഗ്യ രംഗത്തും വളരെ വലിയ സാധ്യത കാണുന്നുണ്ട്.
- നസീം ഖാൻ . എം